മിർസാപൂർ|
അഭിറാം മനോഹർ|
Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (17:28 IST)
മിർസാപൂർ: രണ്ടാം ക്ലാസ് വിദ്യർഥിയെ സ്കൂളിലെ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്നും കാലിൽ പിടിച്ച് തലകീഴായി തൂക്കിനിർത്തിയ സംഭവത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ.
സ്കൂളിലെ പ്രധാനാധ്യാപകനായ മനോജ് വിശ്വകര്‍മയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സോനു യാദവിനോട് ഈ
ക്രൂരത ചെയ്‌തത്. ക്ലാസിലെ സഹപാഠിയെ കടിച്ചതിനാണ് ഇയാൾ കുട്ടിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് തക്കീഴാക്കി തൂക്കി നിർത്തി ശിക്ഷിച്ചത്.
ക്ഷമാപണം നടത്തിയില്ലെങ്കില്‍ താഴേക്കിടുമെന്നും പറഞ്ഞ് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ കരച്ചില് കേട്ട് മറ്റ് വിദ്യാര്‍ഥികള്‍ ഓടിയെത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയെ താഴെയിറക്കിയത്. അതേസമയം തന്റെ കുഞ്ഞിനോട് ചെയ്‌ത പ്രവർത്തി തെറ്റാണെങ്കിലും സ്നേഹത്തിന്റെ പുറത്തായിരുന്നു അധ്യാപകന്റെ പ്രവർത്തിയെന്ന് സോനുവിന്റെ പിതാവ് രഞ്ജിത് യാദവ് പറഞ്ഞു. സംഭവത്തിൽഅധ്യാപകന് മനോജിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്‌തത്.