മാസ്‌ക് ധരിക്കാത്തതിന് യുവാവിന്റെ കാലിലും കൈയിലും ആണി തറപ്പിച്ചു; പൊലീസിനെതിരെ പരാതി

ശ്രീനു എസ്| Last Modified വ്യാഴം, 27 മെയ് 2021 (11:52 IST)
മാസ്‌ക് ധരിക്കാത്തതിന് യുവാവിന്റെ കാലിലും കൈയിലും ആണി തറപ്പിച്ചെന്നു പരാതി. ഉത്തര്‍പ്രദേശില്‍ പൊലീസിനെതിരെയാണ് പരാതി. സംഭവത്തില്‍ പൊലീസ് സൂപ്രണ്ടിന് യുവാവിന്റെ മാതാവ് പരാതി നല്‍കി. മാസ്‌ക് ധരിക്കാത്തതിന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പിന്നീട് യുവാവിനെ കാണാതാകുകയായിരുന്നു.

പിന്നീട് നടത്തിയ തിരച്ചിലില്‍ യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ആരോപണം നിഷേധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :