രേണുക വേണു|
Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (10:17 IST)
UP Election Result 2022 Live Updates:
ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചപ്പോള്‍ യോഗി ആദിത്യനാഥിന് കാര്യങ്ങള്‍ എളുപ്പമായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 239 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 108 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സമാജ് വാദി പാര്‍ട്ടി രണ്ടാം സ്ഥാനത്ത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതോടെ പ്രതിപക്ഷത്തിനു കാര്യങ്ങള്‍ കൈവിട്ടു. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നത് വെറും അഞ്ച് സീറ്റില്‍. കോണ്‍ഗ്രസിന്റെ ലീഡ് ആറ് സീറ്റുകളില്‍. മുഖ്യപ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.