ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 30 ഒക്ടോബര്‍ 2017 (14:07 IST)
മദ്യം കൈവശമുണ്ടെന്ന് ആരോപിച്ച് പൊലീസ് നടത്തിയ മര്‍ദനത്തില്‍ ഗർഭിണി മരിച്ചു. ഉത്തർപ്രദേശിലെ ബരാബങ്കി ഗ്രാമത്തിലെ രുചി റാവത്ത് (22) എന്ന യുവതിയാണ് മര്‍ദനത്തിനിരയായി മരിച്ചത്.
ഞായറാഴ്ചയാണ് പരിശോധനയ്ക്കായി അഞ്ചോളം പൊലീസുകാർ രുചിയുടെ ഗ്രാമത്തിലെത്തിയത്. ഈ സമയം രുചിയുടെ കുടുംബം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. യുവതി ശരീരത്തില്‍ മദ്യം ഒളിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസ് ഇവരെ മര്‍ദ്ദിച്ച ശേഷം ലാത്തിക്കൊണ്ടു വയറ്റിൽ ക്രൂരമായി മർദിച്ചുക്കുകയായിരുന്നു. കുഴഞ്ഞുവീണ രുചി സംഭവസ്ഥത്തുവച്ചുതന്നെ മരിച്ചു.
യുവതി മരിച്ചുവെന്ന് മനസിലായതോടെ പൊലീസുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവച്ചു. മരണത്തിന് കാരണമായ പൊലീസിനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ യുവതിയെ മർദ്ദിച്ചിട്ടില്ലെന്നും, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.