Union Budget 2025 Live Updates: ബജറ്റ് അവതരണം തുടങ്ങി, മധ്യവര്‍ഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റ്, ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമെന്ന് ധനമന്ത്രി

രണ്ട് മണിക്കൂറിലേറെ ഇത്തവണത്തെ ബജറ്റ് പ്രസംഗം ഉണ്ടാകുമെന്നാണ് സൂചന

Budget Live, Union Budget 2025 Live Updates, India Budget, Budget News, Union Budget 2025, Nirmala Seetharaman Budget, Budget Live News, India Budget Live Updates, BJP Government Budget, NDA Budget, Union Budget News Live, Union Budget Malayalam Upda
രേണുക വേണു| Last Updated: ശനി, 1 ഫെബ്രുവരി 2025 (12:24 IST)
Live Updates

Union Budget 2025 Live Updates: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാവിലെ 11 നു ബജറ്റ് പ്രസംഗം ആരംഭിക്കും. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റ് ആണ് ഇത്തവണത്തേത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് മണിക്കൂറിലേറെ ഇത്തവണത്തെ ബജറ്റ് പ്രസംഗം ഉണ്ടാകുമെന്നാണ് സൂചന. 2020 ഫെബ്രുവരി ഒന്നിനു നിര്‍മല സീതാരാമന്‍ നടത്തിയ രണ്ട് മണിക്കൂര്‍ 42 മിനിറ്റ് ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമാണ് ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം.

സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947 ല്‍ ആര്‍.കെ.ഷണ്‍മുഖം ചെട്ടിയാണ് ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.

മുന്‍ വര്‍ഷത്തെ പോലെ ഡിജിറ്റല്‍ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക. ആദ്യ ബജറ്റ് സെഷന്‍ ഫെബ്രുവരി 13 നു അവസാനിക്കും. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാല് വരെയാണ് രണ്ടാം ബജറ്റ് സെഷന്‍.


Live Updates:



12:20 PM: പുതിയ ആദായ നികുതി ബില്ലിൽ നടപടികൾ ലഘൂകരിക്കും. നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി 4 വർഷമാക്കി. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയില്ല


12:00 PM: ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലോജിസ്റ്റിക് കമ്പനിയാക്കി മാറ്റും. രാജ്യമാകെയുള്ള ഒന്നരലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി പദ്ധതി നടപ്പിലാക്കും. കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ. ഇതിനായി 10 ലക്ഷം കോടി വകയിരുത്തും


11:50 AM: സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്. ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ്. എ ഐ വിദ്യഭ്യാസത്തിനായി 500 കോടി മാറ്റിവെയ്ക്കും.

11:35 AM: ബിഹാറിനെ ഫുഡ് ഹബ്ബാക്കി മാറ്റും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി സ്ഥാപിക്കും.മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂട്ടി.
ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവാളങ്ങൾ, ടൂറിസം മേഖലയിൽ കൂടുതൽ അവസരങ്ങൾ


11:30
AM: തദ്ദേശീയ കളിപ്പാട്ട നിർമാണത്തെ പ്രോത്സാഹിപ്പിക്കും. അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി.

11:15 AM: കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. കിസാൻ ക്രെഡിറ്റ് കാർഡ് പരിധി 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി. ബിഹാറിന് മഖാന ബോർഡ്. മഖാന കർഷകരെ ശാക്തീകരിക്കും.

11:05 AM:
ധനമന്ത്രി നിര്‍മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റവതരണം തുടങ്ങി. മധ്യവര്‍ഗത്തിന്റെ ശക്തിക്കൂട്ടുന്ന വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റെന്ന് ധനമന്ത്രി. സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം

10:45 AM: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിക്കും





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

പിണറായി 'യെസ്' പറഞ്ഞാല്‍ മൂന്നാം ടേമിലും മുഖ്യമന്ത്രി; ...

പിണറായി 'യെസ്' പറഞ്ഞാല്‍ മൂന്നാം ടേമിലും മുഖ്യമന്ത്രി; പരിഗണന പട്ടികയില്‍ തോമസ് ഐസക് മുതല്‍ പി.രാജീവ് വരെ
അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖം എത്തും. തോമസ് ഐസക്, ...

തര്‍ക്കിച്ചതില്‍ മാപ്പ്: ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി ...

തര്‍ക്കിച്ചതില്‍ മാപ്പ്: ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി
ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. പ്രസിഡന്റ് ...

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്‌ക്കെതിരെ 100ശതമാനം തീരുവ ...

തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്‌ക്കെതിരെ 100ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
തിരുവെയ്ക്കിതിര്‍ത്തിരുവ ഇന്ത്യയ്‌ക്കെതിരെ 100% ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ ...

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ...

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ഒരു ബോട്ടുടമയുടെ കുടുംബം നേടിയത് 30 കോടിയെന്ന് യോഗി ആദിത്യനാഥ്
കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി ...