രാമക്ഷേത്രനിർമാണം തീരുമാനിച്ചത് ഓഗസ്റ്റ് 5ന്, ഏക സിവിൽ കോഡിലും ഓഗസ്റ്റ് 5 നിർണായകമാകും

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂണ്‍ 2023 (14:27 IST)
ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് വിവാദ ട്വീറ്റുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ഏകസിവില്‍ കോഡ് ഓഗസ്റ്റ് അഞ്ചിനാണെന്നാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് തീരുമാനമെടുത്തതും കശ്മീര്‍ പുനഃസംഘടന തീരുമാനം വന്നതും ഓഗസ്റ്റ് അഞ്ചിനാണെന്ന് കപില്‍ മിശ്ര വ്യക്തമാക്കി.

അതേമയം ഏകസിവില്‍ കോഡിനെ ചൊല്ലി പ്രതിപക്ഷ നിരയില്‍ ഭിന്നതയുണ്ട്. ചര്‍ച്ചകളിലൂടെ സിവില്‍ കോഡ് നടപ്പിലാക്കണമെന്ന അഭിപ്രായമാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. കോണ്‍ഗ്രസിനുള്ളില്‍ വിഷയത്തില്‍ ഭിന്നതയുണ്ട്. അതേസമയം സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കാനാണ് ഇടത് പാര്‍ട്ടികളുടെയും ചില പ്രാദേശിക പാര്‍ട്ടികളുടെയും നീക്കം. വിശാല ഐക്യവുമായി തെരെഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന വിശാലസഖ്യത്തിനുള്ളില്‍ വിള്ളലുണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് സാധിച്ചു എന്ന വിലയിരുത്തലിലാണ് ബിജെപി. രാജസ്ഥാന്‍,മധ്യപ്രദേശ് തെരെഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സിവില്‍ കോഡിനെ കോണ്‍ഗ്രസ് എതിര്‍ത്താല്‍ അതില്‍ മുസ്ലീം പ്രീണനം എന്ന ആക്ഷേപം ബിജെപി ഉയര്‍ത്തും എന്നതിനാല്‍ കരുതലോടെയാണ് കോണ്‍ഗ്രസ് ഈ വിഷയത്തെ പരിഗണിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :