അച്ഛന്‍റെ മരണം അംഗീകരിക്കാനായില്ല; മൃതദേഹത്തോടൊപ്പം മകൻ കഴിഞ്ഞത് 5 ദിവസം

രബീന്ദ്രനാഥ ഘോഷ് ആണ് അഞ്ച് ദിവസങ്ങൾക്ക് മുൻപ് മരിച്ചത്.

റെയ്‌നാ തോമസ്| Last Modified വെള്ളി, 3 ജനുവരി 2020 (12:45 IST)
അച്ഛന്റെ ജീർണിച്ച് തുടങ്ങിയ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് അഞ്ച് ദിവസം. കൊൽക്കത്തയിലെ ബെഹാല നഗരത്തിലാണ് സംഭവം നടന്നത്. രബീന്ദ്രനാഥ ഘോഷ് ആണ് അഞ്ച് ദിവസങ്ങൾക്ക് മുൻപ് മരിച്ചത്. രബീന്ദ്രനാഥ ഘോഷിന്റെ 52 കാരനായ മകൻ അജിത് കുമാർ ഘോഷാണ് മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്നത്.

സമീപവാസികൾ ആരും രബീന്ദ്രനാഥ ഘോഷ് മരിച്ച വിവരം അറിഞ്ഞിരുന്നില്ല. ദിവസങ്ങൾക്ക് ശേഷം മൂത്ത മകൻ അശോക് കുമാർ ഘോഷാണ് പോലീസിനോട് പിതാവ് മരിച്ചു കിടക്കുകയാണെന്നും തന്റെ ഇളയ സഹോദരൻ മൃതദേഹത്തോടൊപ്പം കഴിയുകയാണെന്നും വിളിച്ച് അറിയിച്ചത്. അജിത് കുമാറിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും സഹോദരൻ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച അശോക് അച്ഛനെയും സഹോദരനെയും കാണാൻ ഫ്ലാറ്റിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. വീട്ടിലെത്തുമ്പോൾ അച്ഛന്റെ മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നുവെന്നും സഹോദരൻ തന്നെ വിവരം അറിയിച്ചിരുന്നില്ലെന്നും അശോക് പോലീസിനോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :