കാണ്‍പൂര്‍|
VISHNU N L|
Last Modified ശനി, 27 ജൂണ്‍ 2015 (16:59 IST)
പറക്കും തളിക അഫവാ യുഎഫ്‌ഒ (അണ്‍ ഐഡന്റിഫൈഡ് ഫ്‌ളയിംഗ് ഒബ്‌ജക്‌ട്) കളെ കുറിച്ചുളള വാര്‍ത്തകള്‍ സാധാരബ്ബ്ണ പാശ്ചാത്യ ലോകത്തു നിന്ന് വരാറുണ്ട്. എന്നാല്‍ അവയൊക്കെ ഫോട്ടാ ഷോപ്പെന്നും എഡിറ്റിംഗെന്നും പറഞ്ഞ് തള്ളിക്കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ പറക്കും തളിക കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
യു.പിയിലെ കാണ്‍പൂര്‍ നഗരത്തിനു മുകളില്‍ ഒരു പറക്കും തളികയെ കണ്ടുവെന്ന വാര്‍ത്തയാണ് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.
പ്രകൃതി ദൃശ്യങ്ങള്‍ ഇഷ്‌ടമുളള ഒരു വിദ്യാര്‍ഥി പകര്‍ത്തിയ ഫോട്ടോകളിലാണ് പറക്കും തളികയുടെ സാന്നിധ്യം കണ്ടത്. കാണ്‍പൂരിലെ ശ്യാംനഗറിലാണ് ചിത്രമെടുത്ത വിദ്യാര്‍ഥിയും കുടുംബവും താമസിക്കുന്നത്.
വെളുത്ത നിറത്തിന്റെ പുകപോലെയാണ് പറക്കും തളിക കാണപ്പെട്ടത് എന്നും അതിന് ചുറ്റും ചുവന്ന വെളിച്ചം കാണാമായിരുന്നുവെന്നും വിദ്യാര്‍ഥിയുടെ പിതാവ് സന്തോഷ് ഗുപ്‌ത മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ടുകളുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയൊന്നുമില്ല. പറക്കും തളികകളുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇതൊന്നും സ്‌ഥിരീകരിച്ചിട്ടില്ല.