സവർക്കറെ അധിക്ഷേപിക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കും, രാഹുലിന് മുന്നറിയിപ്പ് നൽകി ഉദ്ധവ് താക്കറെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (15:52 IST)
സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ അതൃപ്തി പരസ്യമാക്കി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ. ഇത്തരം പരാമർശങ്ങൾ പ്രതിപക്ഷ ഐക്യത്തെ ബാധിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് രാഹുൽ പറഞ്ഞിരുന്നു.

വിഡി തൻ്റെ ആരാധന മൂർത്തിയാണെന്ന് താക്കറെ പറഞ്ഞു. അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിൽ നിന്നും രാഹുൽ വിട്ട് നിൽക്കണം. 14 വർഷത്തോളം ആൻഡമാനിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്.അത്തരത്തിലുള്ള ഒരാളെ അപമാനിക്കുവാൻ ഇടം നൽകില്ല. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ശിവസേന ഉദ്ധവ് വിഭാഗവും എൻസിപിയും കോൺഗ്രസും രാഷ്ട്രീയ ഐക്യം രൂപവത്കരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയെ ബിജെപി ബോധപൂർവം പ്രകോപിപ്പിക്കുകയാണ്. നാം ഇത്തരം വിഷയങ്ങളിൽ സമയം കളയുന്ന സാഹചര്യമുണ്ടായാൽ അത് ജനാധിപത്യത്തെ അപകടത്തിലാക്കും, ഉദ്ധവ് താക്കറെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :