തുമ്പി ഏബ്രഹാം|
Last Modified ശനി, 30 നവംബര്‍ 2019 (15:29 IST)
മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ഉദ്ദവ് താക്കറെ സർക്കാർ. 169 വോട്ടുകളാണ് ഉദ്ദവ് താക്കറെ സർക്കാർ നേടിയത്. സഭാ നടപടികൾ ഭരണഘടനാ വിരുദ്ധമെന്ന് കാട്ടി ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്ക്കരിക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍ സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്നാണ് ബിജെപി പ്രതികരിച്ചത്. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച അറിയിപ്പ് തങ്ങള്‍ക്ക് ലഭിക്കാന്‍ വൈകിയെന്നും എംഎല്‍എമാരെ സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ബിജെപി എംഎല്‍എമാര്‍ സഭവിടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇതുവരെ സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.