ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 16 ഡിസംബര്‍ 2015 (18:11 IST)
സ്വകാര്യ കാറുകളെ തങ്ങളുടെ ഭാഗമാക്കാന്‍ യുബര്‍ ടാക്‌സി ഒരുങ്ങുന്നു. ഇതിന്റെ ആദ്യപരീക്ഷണം ഡല്‍ഹിയില്‍
നടക്കും. ഡല്‍ഹിയില്‍ വാഹനനിയന്ത്രണം കൊണ്ടുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
ഡല്‍ഹിയില്‍ ഏകദേശം 30 ലക്ഷം
സ്വകാര്യകാറുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇവ യുബറില്‍ രജിസ്റ്റര്‍ ചെയ്ത് വാഹനം ഇല്ലാത്തവര്‍ക്കായി സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയിരിക്കുകയാണ്‍.
ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി യുബര്‍ സ്വീകരിക്കുന്നത്. 20 ശതമാനം സര്‍വീസ് ചാര്‍ജ് ഇത്തരം ഡ്രൈവര്‍മാരില്‍ നിന്ന് ഈടാക്കും.
അതേസമയം, കാറുടമകള്‍ക്ക് തന്നെ കൂലി നിശ്ചയിക്കാമെന്ന് യുബര്‍ പറയുന്നു. അന്തരീക്ഷ മലിനീകരണം പരിധിവിട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വാഹന നിയന്ത്രണം കൊണ്ടുവന്നത്.
ജനുവരി ഒന്നുമുതല്‍ 15 വരെ ഒറ്റനമ്പര്‍ ഇരട്ട നമ്പര്‍ എന്ന ക്രമത്തില്‍ ഒന്നിടവിട്ട ദിനങ്ങളില്‍ ഡല്‍ഹിയില്‍ വാഹന നിയന്ത്രണം കൊണ്ടുവരികയാണ്.