ന്യൂഡല്‍ഹി|
Sajith|
Last Updated:
ശനി, 30 ജനുവരി 2016 (11:50 IST)
ഐ എസ് ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു മൂന്ന് ഇന്ത്യക്കാരെ
യു എ ഇ നാടുകടത്തി. ഇസ്ലാമിക് സ്റ്റേറ്റിന്റെ അബൂദാബി ഘടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്ഹാന്, കര്‍ണാടക സ്വദേശി അദ്നാന് ഹുസൈന്, ജമ്മു-കശ്മീര്‍ സ്വദേശി ശൈഖ് അസ്ഹര്‍ അല്‍ ഇസ്ലാം എന്നിവരെയാണ് നാടുകടത്തിയത്.
ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ ഇവരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ഇവര്‍ ഐ എസിലേക്ക് ആളുകളെ ചേര്ത്തിരുന്നുയെന്ന് എന്‍ ഐ എ അറിയിച്ചു.
ചോദ്യംചെയ്യല്‍ തുടന്നു കൊണ്ടിരിക്കുകയാണെന്നും ഇനിയും കൂടുതല്‍ തെളിവുകള്‍ പുറത്തു വരാനുണ്ടെന്നും എന്‍ ഐ എ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലും ഐ എസ് ബന്ധമാരോപിച്ച് നാല് ഇന്ത്യക്കാരെ യു എ ഇ നാടുകടത്തിയിരുന്നു.