അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ജനുവരി 2022 (14:34 IST)
അരുണാചൽ പ്രദേശിൽ നിന്ന് രണ്ട് ഇന്ത്യൻ യുവാക്കളെ ചൈനീസ് സൈന്യം തട്ടികൊണ്ടുപോയതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ അതിർത്തി ഗ്രാമത്തിലാണ് സംഭവം. 17കാരനായ മിരം തരോൺ, സുഹൃത്ത് ജോണി യായിങ് എന്നിവരെയാണ് തട്ടികൊണ്ടുപോയത്.
ഇതിനിടെ ചഒനീസ് സൈന്യത്തിന്റെ പിടിയിൽ നിന്നും ജോണി യായിങ് രക്ഷപ്പെട്ട് തിരിച്ചെത്തിയതായി താപിർ ഗുവ എംപി ട്വീറ്റ് ചെയ്തു. മിരം തരോണിനെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്,ഇന്ത്യൻ സൈന്യം എന്നിവരോട് താപിർ ഗുവ എംപി അഭ്യർത്ഥിച്ചു.
ഇതിനിടെ സംഭവത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അതേസമയം സംഭവം വിവാദമായതോടെ യുവാവിനെ കണ്ടെത്തി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യൻ സൈന്യം ചൈനീസ് സേനയോട് ആവശ്യപ്പെട്ടു.