ഹൈടെക് എടിഎം തട്ടിപ്പുസംഘത്തിന്റെ കേന്ദ്രം ബൾഗേറിയ; ചെറിയൊരു കണ്ണിമാത്രമാണ് താനെന്ന് പ്രതി

ബള്‍ഗേറിയ കേന്ദ്രമാക്കിയാണ് എടിഎം തട്ടിപ്പുസംഘത്തിന്‍റെ പ്രവര്‍ത്തനമെന്ന് പിടിയിലായ ഗബ്രിയേല്‍ മരിയന്‍.

thiruvananthapuram, atm, bulgaria, gabriyel mariyan, police, mumbai തിരുവനന്തപുരം, എടിഎം, ബൾഗേറിയ, ഗബ്രിയേല്‍ മരിയന്‍, പൊലീസ്, മുംബൈ
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (10:48 IST)
ബള്‍ഗേറിയ കേന്ദ്രമാക്കിയാണ് എടിഎം തട്ടിപ്പുസംഘത്തിന്‍റെ പ്രവര്‍ത്തനമെന്ന് പിടിയിലായ ഗബ്രിയേല്‍ മരിയന്‍. അതീവ സാങ്കേതിക പരിജ്ഞാനമുള്ളവരടങ്ങിയ വലിയൊരു സംഘത്തിലെ ചെറിയൊരു കണ്ണിമാത്രമാണ് താനെന്നും ഗബ്രിയേല്‍ മരിയന്‍ പൊലീസിനു മൊഴി നല്‍കി.

വെള്ളയമ്പലത്തെ എടിഎമ്മില്‍ നിന്നുമാത്രം 400 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. ബാങ്ക് നെറ്റ്‌വർക്കിലേക്കുള്ള കോഡുകളും മനസിലാക്കിയെന്നും ഇയാള്‍ മൊഴി നല്‍കി. കൂടാതെ തലസ്ഥാനത്തെ 30 എടിഎമ്മുകൾ പരിശോധിച്ച ശേഷമാണു വെള്ളയമ്പലത്തെ എടിഎം തിരഞ്ഞെടുത്തതെന്നും ഗബ്രിയേൽ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ മുഴുവന്‍ എസ്‌ബിടി എടിഎമ്മുകളുടെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്. തലസ്ഥാനത്തെ എടിഎം തട്ടിപ്പ് സംഘത്തിൽ ഒരു റുമേനിയക്കാരൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഈ അഞ്ചാമനാണ് ഇപ്പോളും മുംബൈയിൽ തങ്ങി തട്ടിപ്പ് തുടരുന്നതെന്നും മരിയൻ ഗബ്രിയേൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒളിവിൽ കഴിയുന്ന ഇയാളെ പിടികൂടുന്നതിനായി മുംബൈ പൊലീസിന്റെ സഹകരണത്തോടെ പ്രത്യേക അന്വേഷണ സംഘം പരിശോധന ആരംഭിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :