Tripura Election Result: തിപ്ര മോത്ത തീരുമാനിക്കും ത്രിപുര ആര് ഭരിക്കുമെന്ന്; വോട്ടെണ്ണല്‍ ആവേശകരമായ അന്ത്യത്തിലേക്ക് !

തിപ്ര മോത്തയുടെ പിന്തുണയുള്ളവര്‍ ത്രിപുര ഭരിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്

രേണുക വേണു| Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (10:28 IST)

Tripura Election Result: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആവേശകരമായ അന്ത്യത്തിലേക്ക്. ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്ര മോത്ത വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ തിപ്ര മോത്ത 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 60 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 28 സീറ്റുകളിലാണ് ബിജെപി സഖ്യം ലീഡ് ചെയ്യുന്നത്. സിപിഎം-കോണ്‍ഗ്രസ് സഖ്യം 19 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. തിപ്ര മോത്തയുടെ പിന്തുണയുള്ളവര്‍ ത്രിപുര ഭരിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :