റെയില്‍വേ പാലത്തില്‍ വിള്ളല്‍; ചെന്നൈയില്‍ 23 ട്രെയിനുകള്‍ റദ്ദാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (16:23 IST)
റെയില്‍വേ പാലത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ചെന്നൈയില്‍ 23 ട്രെയിനുകള്‍ റദ്ദാക്കി. ഇതുമൂലം യാത്രക്കാര്‍ വലഞ്ഞു. കേരളത്തിലേക്കുള്ള മൂന്നു ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. കോയമ്പത്തൂര്‍, ബെംഗളൂര്‍, വെല്ലൂര്‍ തുടങ്ങിയ ഭാഗത്തേക്കുള്ള വണ്ടികളാണ് റദ്ദാക്കിയത്. ക്രിസ്മസ് അവധിക്ക് യാത്ര ചെയ്യാനിരുന്നവര്‍ ശരിക്കും കുടുങ്ങി. പെന്നാര്‍ നദിക്ക് കുറുകെയുള്ള റെയില്‍വേ പാലത്തിലാണ് വിള്ളലുണ്ടായത്. പാലത്തിലെ പണികള്‍ തീരാന്‍ രണ്ടുദിവസം വേണ്ടിവരുമെന്നാണ് അറിയാന്‍ സാധിച്ചത്..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :