ബീഹാറില്‍ കാണാതായ ട്രെയിന്‍ 17 ദിവസത്തിന് ശേഷം കണ്ടെത്തി

പട്ന| Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (18:24 IST)
പതിനേഴ് ദിവസം മുന്‍പ് ബീഹാറില്‍ നിന്നും കാണാതായ ട്രെയിന്‍ മറ്റൊരു ഡിവിഷനില്‍ നിന്നും കണ്ടെത്തി. ആഗസ്റ്റ് 25ന് രാത്രി
ഹാജിപൂരില്‍ നിന്നും കാണാതായ ഗോരഖ്‌പൂര്‍-മുസാഫര്‍പൂര്‍ പാസഞ്ചര്‍ ട്രെയിനാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

ആഗസ്റ്റ് 25ന് ഒരു ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് മറ്റ് റൂട്ടുകളിലേക്കുള്ള പല തീവണ്ടികളും വഴി തിരിച്ചു വിട്ടിരുന്നു. ഗോരഖ്പൂര്‍ പാസഞ്ചറും പുതിയ വഴിയിലൂടെ പോകാനൊരുങ്ങിയതോടെ യാത്രക്കാരെല്ലാം വണ്ടിയില്‍ നിന്നും ഇറങ്ങി.

ഇതിന് ശേഷം ഈ ട്രെയിനിനെപ്പറ്റി വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സമസ്തിപൂര്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ അരുണ്‍ മാലിക് പറഞ്ഞു. മറ്റൊരു ഡിവിഷനില്‍ നിന്നാണ് പിന്നീട് ട്രെയിന്‍ കണ്ടെടുത്തത്, ട്രെയിനിന്റെ തിരോധാനം സംബന്ധിച്ച് പൊലീസില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. റെയില്‍വെ തന്നെയാണ് കാണാതായ ട്രെയിന്‍ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വഴി മാറി സഞ്ചരിച്ചിട്ടും വിവരം ബന്ധപ്പെട്ട ഡിവിഷനിലറിയിക്കാത്ത ട്രെയിന്‍ ഡ്രൈവറുടെ പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :