കന്യാകുമാരിയില്‍ ട്രയിന്‍ പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞുകയറി

കന്യാകുമാരി| VISHNU.NL| Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (13:28 IST)
കന്യാകുമാരിയില്‍ ട്രയിന്‍ പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞുകയറി. ബാംഗ്ലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കന്യാകുമാരി ഹൈലാന്‍ഡ് എക്‌സ്പ്രസ് ആണ് പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് പാഞ്ഞുകയറിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അതേസമയം അപകടത്തില്‍ ആര്‍ക്കും പരുകേറ്റതായി റിപ്പോര്‍ട്ടുകളില്ല. ട്രെയിനിന്റെ ബോഗികള്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറിയനിലയിലാണ്.അപകടത്തെ തുടര്‍ന്ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടേണ്ട തീവണ്ടികളെല്ലാം വൈകി. പാളം പൂര്‍വസ്ഥിതിയിലാക്കിയശേഷം ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിക്കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :