അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 ജനുവരി 2021 (09:24 IST)
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകർ രാവിലെ തന്നെ ഡൽഹിയിലേക്ക്, റിപ്പബ്ലിക് ദിന പരേഡിന് ശേഷം 12 മണിക്ക് പരേഡ് നടത്താനായിരുന്നു കർഷക സംഘടനകൾക്ക് ഡൽഹി പോലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ സിംഗു അതിർത്തിയിൽ കർഷകർ ബാരിക്കേഡുകൾ തകർത്ത് മുന്നേറിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഒരു ട്രാക്ടറിൽ ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്കാണ് ട്രാക്ടർ റാലിയിൽ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ സിംഗുവിൽ പോലീസുമായുള്ള ധാരണ തെറ്റിച്ചാണ് കർഷകർ റാലി ആരംഭിച്ചിട്ടുള്ളത്.തിക്രിയിലും പോലീസുമായി കർഷകർ സംഘടനത്തിലായി. അതേസമയം ഘാസിപൂർ അടക്കമുള്ള അതിർത്തിയിൽ സ്ഥിതി ശാന്തമാണ്. തലസ്ഥാന നഗരിയെ വലയം വെക്കും വിധം 100 കിലോമീറ്റർ ദൂരത്തിൽ ഡൽഹി ഔട്ട് റിങ്ങ് റോഡിൽ റാലി നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം.