ന്യൂഡല്‍ഹി|
Last Modified ബുധന്‍, 25 ജൂണ്‍ 2014 (16:27 IST)
ഡല്‍ഹി-ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ബിഹാറില്‍ പാളംതെറ്റിയ സംഭവത്തില്‍ മാവോവാദികള്‍ക്ക് പങ്കുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വിശദമായ റിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുകയാണ്. ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. മാവോവാദികളാണോ സംഭവത്തിന് പിന്നിലെന്ന് പറയാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തീവണ്ടി അപകടത്തിന് പിന്നില്‍ മാവോവാദികളുടെ അട്ടിമറിയാകാമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മാവോവാദി അട്ടിമറിക്കുള്ള സാധ്യത ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയും തള്ളി.
ന്യൂഡല്‍ഹി - ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ആണ് പാളംതെറ്റിയത്. ചപ്ര ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.