ദേശീയപാതകളിലെ ടോൾ നിരക്കും വർധിച്ചു, അധികം നൽകേണ്ടത് 10 മുതൽ 65 രൂപ വരെ

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (11:12 IST)
വിവിധ മേഖലകളിൽ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്നതിനൊപ്പം നിരക്കിൽ വർധനവ്. ദേശീയപാതകളിലെ ടോൾ നിരക്ക് 10 രൂപ മുതൽ 65 രൂപ വരെയാണ് വർധിച്ചത്.

എല്ലാ വിഭാഗങ്ങളിലും ഏകദേശം 10 ശതമാനം വരെ വർധനവാണുണ്ടാവുക. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധനവില്ല. വാളയാറിൽ 10 ശതമാനം നിരക്ക് വർധനവുണ്ട്. പുതിയ സാമ്പത്തിക വർഷം ഇന്ന് ആരംഭിക്കാനിരിക്കെ വെള്ളക്കരവും ഭൂനികുതിയും ഉൾപ്പടെ അടിമുടി വിലക്കയറ്റമാണ് ജനങ്ങളെ കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :