പുകയിലയും പ്രമേഹത്തിന് കാരണമാകുന്ന പഞ്ചസാരയും നിരോധിക്കേണ്ടതല്ലെ...?

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (14:55 IST)
പുകവലി കാന്‍സറിന് കാരണമാകുമെന്ന് എല്ലാവരും പറയുന്നു. പ്രമേഹത്തിന് കാരണമാകുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നതാണ് പഞ്ചസാര, അല്ലെങ്കില്‍ മധുര പലഹാരങ്ങളുടെ അമിതോപയോഗം. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രമേഹത്തിന് തടയിടാന്‍ നിരോധിക്കേണ്ടതല്ലെ...? ഈ ന്യായമായ ചോദ്യം ചോദിച്ചത് ബിജെപി എം പിയായ ശ്യാം ചരണ്‍ ഗുപ്ത.


2003 ലെ ഉത്പ്പന്ന നിയന്ത്രണ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് പഠിക്കാനായി രൂപീകരിച്ച പാര്‍ലമെന്ററി സമിതിയില്‍ അംഗമാണ് ശ്യാം ചരണ്‍ ഗുപ്ത.
പുകവലി ക്യാന്‍സറിന് കാണമാകുന്നുവെങ്കില്‍ പ്രമേഹത്തിന് കാരണമാകുന്ന പഞ്ചസാരയും നിരോധിക്കേണ്ടതല്ലെ എന്നായിരുന്നു ഇദ്ദേഹം ചോദിക്കുന്നത്.

ദിവസവും 60 സിഗരറ്റ് വലിക്കുകയും ഒരു ഫുള്‍ ബോട്ടില്‍ മദ്യം അകത്താക്കുകയും ചെയ്തിരുന്ന പ്രായമായ രണഅടുപേരെ തനിക്കറിയാമെന്നും ഇവരിലൊരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും രണ്ടാമത്തെയാള്‍ മരിച്ചത് എണ്‍പത്തിയാറാം വയസിലാണെന്നും അതിനാല്‍ പുകവലി കാന്‍സറിന് കാരണമാകില്ലെന്നും പറഞ്ഞ അസമില്‍ നിന്നുള്ള് ബിജെപി പാര്‍ലമെന്റ് അംഗമായ രാം പ്രസാദ് ശര്‍മയും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ പാര്‍ലമെന്റ് സമിതി അധ്യക്ഷനായ
ദിലീപ് ഗാന്ധി പുകയില ക്യാന്‍സറിന് കാരണമാകുമെന്ന് ഇന്ത്യയില്‍ നടത്തിയ ഒരു പഠനത്തിലും തെളിഞ്ഞിട്ടില്ലെന്ന് പറഞ്ഞത് വിവാദമായിരുന്നു. പുകയില ഉത്പ്പന്നങ്ങളുടെ പാക്കറ്റിനു പുറത്ത് വലിയ ചിത്രത്തോടെ മുന്നറിയിപ്പ് നല്‍കേണ്ടതില്ലെന്ന് കാണിച്ച് ഇതെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി ചെയര്‍മാന്‍ കൂടിയായ ഗാന്ധി കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. ഏതായാലും അംഗങ്ങളുടെ നിലപാട് ബിജെപിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയിരിക്കുന്നറത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :