പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് യുഎസ് കോണ്‍സുലേറ്റ്; പൌരന്മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്കി; ചെന്നൈയില്‍ സാഹചര്യങ്ങള്‍ വഷളാകുമെന്ന് ആശങ്ക

ചെന്നൈയില്‍ സാഹചര്യങ്ങള്‍ വഷളാകുമെന്ന് ആശങ്ക

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (14:16 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ചെന്നൈയിലെ യു എസ് കോണ്‍സുലേറ്റ്. യു എസ് പൌരന്മാരുമായും വിസ അപേക്ഷകരുമായും ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ചകള്‍ കോണ്‍സുലേറ്റ് മാറ്റിവെച്ചു.

സമാധാനപരമായി കൂടി നില്‌ക്കുന്ന സംഘങ്ങള്‍ പോലും ചിലപ്പോള്‍ അക്രമത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പ്രകടനങ്ങളും ജാഥകളും നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഒരുപാട് ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നതും ഒഴിവാക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് തിങ്കളാഴ്ച രാവിലെ യു എസ് പൌരന്മാര്‍ക്കായി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം വന്നു എന്നുള്ള വാര്‍ത്തകള്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് യു എസ് കോണ്‍സുലേറ്റ് സ്വന്തം പൌരന്മാര്‍ക്കായി ഇത്തരമൊരു കുറിപ്പ് ഇറക്കിയത്. കുറഞ്ഞ സ്റ്റാഫുകളുമായാണ് യു എസ് കോണ്‍സുലേറ്റ് ഇന്ന് പ്രവര്‍ത്തിച്ചത്. വ്യക്തിപരമായ സുരക്ഷ ഒഴിവാക്കന്‍ പ്രാദേശിക വാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നും അതിനനുസരിച്ച് നീങ്ങണമെന്നും കോണ്‍സുലേറ്റ് നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :