മോദി അപകടകാരിയാണെന്ന് മനസ്സിലാക്കുന്നില്ലെങ്കിൽ നിങ്ങൾ വർഗീയവാദിയാണ്: ടിഎം കൃഷ്‌ണ

അഭിറാം മനോഹർ| Last Modified ബുധന്‍, 4 നവം‌ബര്‍ 2020 (12:20 IST)
അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഇന്ത്യക്കാരെ വിമർശിച്ച് ഗായകൻ ടിഎം കൃഷ്‌ണ. ബൈഡന് വോട്ട് ചെയ്യുന്ന ഇന്ത്യൻ അമേരിക്കക്കാർക്ക് ഇന്ത്യയ്‌ക്ക് മോദി എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാകുന്നില്ലെങ്കിൽ അവരെക്കുറിച്ച് ഇസ്ലാമോഫോബിക് ജാതി വർഗീയവാദികളാണെന്നല്ലാതെ കൂടുതൽ പറയാനില്ലെന്ന്
ടി.എം കൃഷ്ണ ഫെയ്സ്ബുക്കിൽ കുറിച്ചു.

നരേന്ദ്ര മോദിയുടെയും ബി.ജെ.പിയു‌ം കടുത്ത വിമർശകനാണ് ടി.എം കൃഷ്ണ. കേന്ദ്ര സർക്കാറിന്റെ നയങ്ങളെ പലപ്പോഴും ടിഎം കൃ‌ഷ്‌ണ നിഷിധമായി വിമർശിച്ചിട്ടുണ്ട്. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്‌മയിലൂടെ മാത്രമെ ബിജെപിയെ പ്രതിരോധിക്കാനാവുകയുള്ളുവെന്നും ഇക്കാര്യം കോൺഗ്രസ് തിരിച്ചറിയണമെന്നും ടിഎം കൃഷ്‌ണ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :