മറ്റൊരാളുമായി പ്രണയത്തിലായതിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ടിക് ടോക് താരം അറസ്റ്റില്‍

ശ്രീനു എസ്| Last Modified ബുധന്‍, 7 ജൂലൈ 2021 (09:07 IST)
മറ്റൊരാളുമായി പ്രണയത്തിലായതിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ടിക് ടോക് താരം അറസ്റ്റില്‍. നാഗ്പൂര്‍ സ്വദേശിയായ സമീര്‍ ഖാന്‍(19), സുഹൃത്തായ മുഹമ്മദ് സാദ്ദിഖ് (25) എന്നിവരാണ് അറസ്റ്റിലായത്. ടിക് ടോക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സമീര്‍ പ്രണയത്തിലാകുകയും സ്വകാര്യ വീഡിയോ സമീര്‍ഖാന്‍ പകര്‍ത്തുകയുമായിരുന്നു. പിന്നീട് യുവതി മറ്റൊരാളുമായി പ്രണയത്തിലായി.

ഇതിനെ തുടര്‍ന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ വീഡിയോ സമീര്‍ ഖാന്‍തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :