കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് നഷ്‌ടമായത് 41 കടുവകളെ

പൂനെ| JOYS JOY| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (11:00 IST)
കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് നഷ്‌ടമായത് 41 കടുവകളെ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംരക്ഷണത്തിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുമ്പോഴാണ് ഇത്. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് ഒമ്പതു വരെയുള്ള കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞവര്‍ഷവും ഇതേ കാലയളവില്‍ ഇത്രയധികം കടുവകള്‍ ഉണ്ടായിരുന്നു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും ട്രാഫിക് ഇന്ത്യയും പുറത്തുവിട്ട കണക്കുകകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, ഈ കാലയളവിനിടയില്‍ മരണത്തിന് കീഴ്പ്പെട്ട എല്ലാ കടുവകള്‍ക്കും സംഭവിച്ചത് സ്വാഭാവിക മരണമല്ലെന്നാണ് കണ്ടെത്തല്‍. മൃഗങ്ങളെ ഉപദ്രവിക്കുന്ന ഘട്ടം വരുമ്പോള്‍ വെടിയേറ്റും കടുവകള്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്‌ട്രയില്‍ കഴിഞ്ഞവര്‍ഷം ഇതേസമയത്ത് മൂന്ന് കടുവുകള്‍ ആയിരുന്നു ചത്തത്. എന്നാല്‍ ഈ വര്‍ഷം ഇതു വരെ സംസ്ഥാനത്ത് അഞ്ചു കടുവകള്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.

അതേസമയം, കടുവ സംരക്ഷണ പദ്ധതിയുടെ അംബാസഡര്‍ ആയി അമിതാഭ് ബച്ചനെ നിയമിക്കാന്‍ തീരുമാനിച്ചതായി റവന്യൂ ആന്‍ഡ് ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറി വികാസ് ഖാര്‍ഗെ പറഞ്ഞു. കടുവ സ്നേഹി കൂടിയായ ബച്ചന്റെ സാന്നിധ്യം കടുവകളെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമേകുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :