sumeesh|
Last Updated:
ചൊവ്വ, 1 മെയ് 2018 (11:46 IST)
കശ്മീരിൽ മൂന്നുപേർ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. വടക്കൻ കശ്മീരിലെ ബറമുല്ല ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയോടെ ഖാൻപൊറയിൽ ഇക്ബാൽ മാർക്കറ്റിനു സമീപത്ത് വച്ച് അജ്ഞാതനായ വ്യക്തി മൂന്ന്പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വേടിയേറ്റ മൂന്നു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ജാമിയ മഹല്ല സ്വദേശികളായ അസ്ഗർ ഖാൻ, ആസിഫ്, ഹസീബ് ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് മൂന്നുപേർ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചതായി പൊലീസും സ്ഥിരികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്തുകൊണ്ട് ഈ മൂന്നു പേരെ മാത്രം കൊലയാളി ലക്ഷ്യം വച്ചു എന്നത് ദുരൂഹമാണ്. ഇക്കാര്യങ്ങളിൽ അന്വേഷണം നടക്കും. അതേസമയം സംഭവം നടന്ന ഉടനെ തന്നെ അക്രമിക്കായി തിരച്ചിൽ നടത്താനും പ്രദേശവാസികൾക്ക് സുരക്ഷ നൽകാനുമായി പ്രത്യേക സേന രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.
ചിത്രത്തിന് കടപ്പാട്: സുരേഷ് ദുഗ്ഗർ