ഡല്‍ഹിയില്‍ സൌജന്യ വൈഫൈ; ഐടി കമ്പനികളുമായി ചര്‍ച്ച തുടങ്ങി

ന്യൂഡല്‍ഹി| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (19:00 IST)
ഡല്‍ഹിയില്‍ സൌജന്യ വൈഫൈ
യാഥാര്‍ത്ഥ്യമാകുന്നു. ഇത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി നേതക്കള്‍ ഐ ടി കമ്പനികളുമായി ഇതേ

സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷം തോറും ഏകദേശം 2,00 കോടിയോളം രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടി നിയോഗിച്ച സംഘം പഠനം പൂര്‍ത്തിയാക്കി ശുപാര്‍ശകള്‍ കെജ്രിവാളിന് സമര്‍പ്പിച്ചതായാണു സൂചന.

പ്രകടനപത്രികയില്‍ ഡല്‍ഹിയെ സമ്പൂര്‍ണ വൈഫൈ നഗരം ആക്കുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. വൈഫൈ സൌകര്യത്തിനായി
ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളുമായി കെജ്രിവാള്‍ ചര്‍ച്ച ആരംഭിച്ചതായാണ് സൂചന. ചിലവ് പരിഗണിച്ച് വൈ-ഫൈ സേവനത്തിലൂടെ പരസ്യങ്ങള്‍ നല്‍കാനും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.
ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ ഇപ്പോള്‍ വൈഫൈ സൌകര്യം അനുവദിച്ചിട്ടുണ്ട്. നഗരം മുഴുവന്‍ വൈഫൈ വതകരിക്കുകയാണ്, ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :