നാഗർകോവിൽ|
JOYS JOY|
Last Updated:
വെള്ളി, 8 ജനുവരി 2016 (14:16 IST)
തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ ഉണ്ടായ വാഹനാപകടത്തില്‍ പത്തു പേര് മരിച്ചു. മരിച്ചവരില്‍ ഏഴു പേരെ തിരിച്ചറിഞ്ഞു. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. കൊല്ലം സ്വദേശി മേരി നിഷ (33), മകൻ ആൽറോയ് (5), ചെറിയതുറ സ്വദേശി ലിയോയുടെ മകൻ സുജിൻ (6), വലിയതുറ സ്വദേശികളായ ഇനോദ്, ആന്‍സി എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികള്‍. തിരിച്ചറിഞ്ഞ മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നു തന്നെ നാട്ടിലെത്തിക്കും.
മരിച്ചവരിൽ രണ്ടുപേര്‍ ഗുജറാത്ത് സ്വദേശികളും രണ്ടുപേര്‍ കന്യാകുമാരി സ്വദേശികളുമാണ്. ജിമ്മി(33), എഡ്വിൻ മൈക്കിൾ എന്നീ കന്യാകുമാരി സ്വദേശികളും അഞ്ജലോ (26), സഹോദരി അഞ്ജലി (19) എന്നീ ഗുജറാത്ത് സ്വദേശികളുമാണ് മരിച്ച മറ്റുള്ളവർ.
തിരുവനന്തപുരം വലിയതുറ സ്വദേശികളായ സാജൻ വർഗീസ്, പ്രിൻസി സാജൻ, നിധി സാജൻ (3), നവീൻ സാജൻ (2), അരുൾ, ഏലിയാമ്മ, സോണിയ, മരിച്ച സുജിന്റെ മാതാവ് സെൽബോറി എന്നിവരാണ് പരുക്കേറ്റ മലയാളികൾ. വേളാങ്കണ്ണിയിൽ പോയി മടങ്ങുകയായിരുന്നു ഇവർ.
അപകടത്തില്‍ പരുക്കേറ്റ് 24 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.