മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചു, നഗരസഭാ കൌണ്‍സിലറെ പുറത്താക്കി!

വല്‍സാദ്| VISHNU.NL| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (14:25 IST)
ജനപ്രതിനിധികള്‍ക്ക് രണ്ടുകുട്ടികള്‍ മാത്രമെ പാടുള്ളു എന്ന നിയമം തെറ്റിച്ചതിന് ഗുജറാത്തില്‍ നഗരസഭാ കൌണ്‍സിലറെ പുറത്താക്കി. ഗുജറാത്തിലെ വല്‍സാദ് നഗരസഭാ കൗണ്‍സിലറായ മനീഷ പട്ടേലിനെയാണ് ചീഫ് ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തത്. മനീഷ നിയമം തെറ്റിച്ച് മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതാണ് പുറത്താകലിന് കാരണമായത്.

തനിക്ക് രണ്ട് കുട്ടികളാണ് ഉള്ളതെന്ന് ഇവര്‍ തെരഞ്ഞെടുപ്പ് വേളയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. ഇതോടെ ഇവരെ അയോഗ്യയാക്കണമെന്ന് കാട്ടി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചീഫ് ഓഫീസര്‍ നടത്തിയ അന്വേഷത്തിനൊടുവില്‍ മനീഷ നിയമം തെറ്റിച്ചതായി കണ്ടെത്തി. തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരുന്ന 2005-2006 കാലത്താണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ക്കോ രണ്ട് കുട്ടികളില്‍ അധികം പാടില്ലെന്ന് നിയമം കൊണ്ടുവന്നത്.
ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് മാതൃകയാകണമെന്ന് കാട്ടിയാണ് മോഡി മന്ത്രിസഭ ഇത്തരമൊരു നിയമത്തിന് അംഗീകാരം നല്‍കിയത്. ഇതുവഴി ജനങ്ങള്‍ ബോധവാന്മാരാകുമെന്നും രാജ്യത്തെ ജനസംഖ്യാവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കഴിയുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :