തീഹാര്‍ ജയിലില്‍ തടവുകാരന് 35000 രൂപ ശമ്പളമുള്ള ജോലി ലഭിച്ചു

ന്യൂഡല്‍ഹി| Last Modified വ്യാഴം, 8 മെയ് 2014 (11:58 IST)
എട്ടുവര്‍ഷത്തിലേറെ തിഹാര്‍ ജയിലില്‍ കഴിയുന്ന രാജു പ്രശാന്തിന് പ്രതിമാസം 35,000 ശമ്പളത്തില്‍ ജോലി. ഇഗ്നൗവില്‍നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദമെടുത്ത രാജുവിനെ അസിസ്റ്റന്റ് ബിസിനസ് ഡവലപ്‌മെന്റ് മാനേജരായാണ് താജ് മഹല്‍ ഗ്രൂപ്പ് നിയമിക്കാനൊരുങ്ങുന്നത്.

കൂടാതെ തിഹാര്‍ ജയിലില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്ന 66 തടവുകാര്‍ക്ക് സ്വകാര്യ കമ്പനികള്‍ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. വേദാന്താ ഗ്രൂപ്പ്, ഐഡിഇഐഎം ഇന്ത്യ എന്നിവയാണ് ഏറ്റവും കൂടുതല്‍ തടവുകാര്‍ക്ക് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.

തിഹാര്‍ ജയിലില്‍ നടന്ന നിയമന പരിപാടിയില്‍ 31 കമ്പനികളാണ് പങ്കെടുത്തത്. 66 തടവുകാര്‍ അഭിമുഖത്തിനെത്തി. നല്ല പെരുമാറ്റം അടക്കമുള്ളവ വിലയിരുത്തിലാണ് തടവുകാരെ നിയമന പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്ന് ജയില്‍ അധികതര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :