പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം| Last Modified വെള്ളി, 9 ജനുവരി 2015 (13:39 IST)
പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നുവെന്ന് വിജിലന്‍സ് ലോകായുക്തയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍
ഭൂമി ഇടപാടില്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്‌ഭൂഷണിനും നിവേദിത പി.ഹരനുമെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി.

വിവാദ ഭൂമി ഇടപാട് കേസില്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അടക്കം 15 ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതുകൂടാതെ പാറ്റൂരിലെ വിവാദ ഭൂമിയില്‍ 30.98 ഏക്കര്‍ പുറമ്പോക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.ഡി.ജിപി ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത കേസെടുത്തു. എന്നാല്‍ മവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, നിവേദിത പി. ഹരന്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍ എന്നിവര്‍ പാറ്റൂരിലെ ഭൂമി തട്ടിപ്പിന് കൂട്ടുനിന്നുവെന്നായിരുന്നു ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയാണ് കോടതി അന്വേഷണത്തിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :