എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (08:54 IST)
തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയില്‍ ഭര്‍ത്താവിനെ കൊന്നു കുഴിച്ചിട്ട ഭാര്യയെ മൂന്നു വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. തെങ്കാശി കുത്തുകല്ലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കാമുകനൊപ്പം താമസിക്കുന്നതിനായി ഭര്‍ത്താവിനെ ഒഴിവാക്കാനാണ് അഭിരാമി ഈ കടുംകൈ ചെയ്തത്. നാല് വര്‍ഷം മുമ്പ് കാളിരാജിന്റെയും അഭിരാമിയുടെയും രണ്ടാമത്തെ വിവാഹമായിരുന്നു നടന്നത്. ഒരു സുപ്രഭാതത്തില്‍ കാളിരാജിനെ കാണാതായി. നാടുവിട്ടു എന്നാണ് അഭിരാമി നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞത്. എന്നാല്‍ തന്റെ മകനെ കാണാനില്ലെന്ന് കാളിരാജിന്റെ മാതാവ് പോലീസില്‍ പരാതി നല്‍കി.
പിന്നീട് അഭിരാമി കാളിരാജിന്റെ സുഹൃത്തിനൊപ്പം താമസം തുടങ്ങിയതോടെ സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കാമുകന്റെയും മറ്റു രണ്ടുപേരുടെയും സഹായത്തോടെ അഭിരാമി കാളിരാജിനെ കൊന്നു വീട്ടുമുറ്റത്തെ മരച്ചുവട്ടില്‍ കുഴിച്ചിട്ട വിവരം പുറത്തായത്. നാലു പേരെയും പോലീസ് അറസ്‌റ് ചെയ്തു.