ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 21 ജൂലൈ 2016 (09:50 IST)
ഗുജറാത്ത് സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖ പിന്മാറണമെന്ന് കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ട്. സംസ്ഥാനത്ത് ദളിത് പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി ഗെഹ്‌ലോട്ട് ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധിക്ക് പുറമേ ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ബി എസ് പി നേതാവ് മായാവതി എന്നിവരോടും ഗുജറാത്ത് സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറാന്‍ ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെയും ബി എസ് പിയുടെയും രാഷ്‌ട്രീയ ലക്‌ഷ്യങ്ങളാണെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു.