കശ്​മീരില്‍ വീണ്ടും ഭീകരാക്രമണം; എട്ടു പേർക്ക്​ പരിക്ക്​

ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പേർക്ക്​ പരിക്ക്​

srinagar, kashmir, terrorist attack, shoppiyan ​ശ്രീനഗർ, കശ്​മീര്‍, ഭീകരാക്രമണം, ഷോപ്പിയാൻ
ശ്രീനഗർ| സജിത്ത്| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (12:52 IST)
കശ്​മീരില്‍ വീണ്ടും ഭീകരാക്രമണം. ടൗണിലൂടെ കടന്നുപോവുകയായിരുന്ന അർധസൈനിക വിഭാഗത്തി​ന്റെ വാഹനവ്യൂഹത്തിന്​ നേരെയാണ് ഗ്രനേഡ്​ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ടു ജവാൻമാർക്കും ആറു സിവിലിയൻമാർക്കും ​പരിക്കേറ്റിട്ടുണ്ട്. വാഹനവ്യൂഹത്തിന്​ നേരെ ഭീകരർ എറിഞ്ഞ ഗ്രനേഡ്​ ​ ലക്ഷ്യസ്ഥാനം തെറ്റി റോഡിലേക്ക്​ വീണ്​ പൊട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം പാംപോറിലെ സർക്കാർ കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. പാക്​ അധിനിവേശ കശ്​മീരിൽ ഇന്ത്യൻ ദൗത്യ സേന നടത്തിയ മിന്നലാക്രമണത്തിന്​ തിരിച്ചടിയായി ആക്രമണം നടത്താൻ 250ല്‍ പരം ഭീകരർ നുഴഞ്ഞുകയറിയതായി ഇൻറലിജൻസ്​ റിപ്പോർട്ട്​ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :