ന്യൂഡല്‍ഹി|
ജോണ്‍സി ഫെലിക്‍സ്|
Last Modified വെള്ളി, 29 ജനുവരി 2021 (00:16 IST)
സമരഭൂമിയില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമയം കഴിഞ്ഞെങ്കിലും ഗാസിപൂരില്‍ നിന്ന് കര്‍ഷകര്‍ ഒഴിഞ്ഞില്ല. ഒഴിഞ്ഞുപോകില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്‍താവ് രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ ഗാസിപുര്‍ സമരഭൂമി സംഘര്‍ഷത്തിലായി. അതിനിടെ രാകേഷ് ടിക്കായത്തിനെ ഒരാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇയാളെ പൊലീസ് പിടികൂടി.
സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതിബന്ധവും ഇന്‍റര്‍നെറ്റും വിശ്ചേദിച്ചു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ കര്‍ഷകര്‍ സമരഭൂമിയില്‍ തുടരുകയാണ്. കൂടുതല്‍ കര്‍ഷകര്‍ സമരഭൂമിയിലേക്ക് എത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
എന്നാല്‍ ബലം പ്രയോഗിച്ച് കര്‍ഷകരെ രാത്രിയില്‍ ഒഴിപ്പിക്കാനാവില്ലെന്ന ബോധ്യം ജില്ലാ ഭരണകൂടത്തിനുണ്ട്. അതുകൊണ്ടുതന്നെ കടുത്ത നടപടികളിലേക്ക് തല്‍ക്കാലം നീങ്ങേണ്ടെന്നാണ് പൊലീസിനും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം എന്നറിയുന്നു.