നിരീശ്വരവാദിയായ കരുണാനിധിയുടെ പേരിൽ ക്ഷേത്രം; നിർമ്മാണം 30 ലക്ഷം മുടക്കി

കരുണാനിധിയ്ക്ക് വേണ്ടി തമിഴ്‌നാട്ടിലെ നാമക്കലിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്.

Last Updated: തിങ്കള്‍, 26 ഓഗസ്റ്റ് 2019 (10:38 IST)
അന്തരിച്ച തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം. നിരീശ്വര വാദിയായിരുന്ന കരുണാനിധിയ്ക്ക് വേണ്ടി തമിഴ്‌നാട്ടിലെ നാമക്കലിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്.

പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ടവരാണ് ക്ഷേത്രം നിർമിക്കാൻ ഒരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നൽകിയതിലുള്ള ആദരസൂചനമായാണ് നടപടി. മുപ്പതുലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ക്ഷേത്രത്തിനുള്ള ഭൂമിപൂജ ഞാറാഴ്ച നാമക്കൽ കുച്ചുക്കാട് ഗ്രാമത്തിൽ നടത്തി.

ഡിഎംകെ വനിതാവിഭാഗത്തിനൊപ്പം ചേർന്നാണ് അരുന്ധിയാർ വിഭാഗക്കാർ ക്ഷേത്രം നിർമിക്കുന്നത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ 2009ലാണ് അരുന്ധതിയാർ വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനായിരുന്നു കരുണാധിയുടെ മരണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :