തെലങ്കാനയില്‍ നാലില്‍ ഒരാളുടെ ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി

ശ്രീനു എസ്| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (13:08 IST)
തെലങ്കാനയില്‍ നാലില്‍ ഒരാളുടെ ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ഡിസംബര്‍ മാസത്തില്‍ മൂന്ന് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. സംസ്ഥാനത്ത് 25ശതമാനത്തോളം പേരെ കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് സിറോ സര്‍വെ അര്‍ഥമാക്കുന്നത്.

മൂന്നാമത്തെ സിറോ സര്‍വെ ഫലമാണ് ഇത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ആദ്യ സിറോ സര്‍വെ നടന്നത്. പിന്നാലെ നടന്ന സിറോ സര്‍വെയില്‍ 12.5 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :