വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 14 ജനുവരി 2020 (18:22 IST)
ബറേലി: സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് ടിക്ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് 18കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ മുധിര ബീകംപൂർ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. പ്ലസ് ടു വിദ്യർത്ഥിയായ കേശവ് കുമാറാണ് തോക്ക് ഉപയോഗിച്ച് ടിക്ടോക് വീഡിയോ പകർത്തുന്നതിനിടയിൽ മരിച്ചത്.
സ്കൂൾവിട്ട് വീട്ടിലെത്തിയ വിദ്യാർത്ഥി അമ്മയുടെ പക്കൽ നിന്നും നിർബന്ധ പൂർവം സൈനികനായ അച്ഛന്റെ തോക്ക് വാങ്ങുകയായിരുന്നു. തോക്ക് മകന് നൽകിയ ശേഷം അടുക്കളയിൽ ജോലികൾക്കായി പോയ അമ്മ വെടിയൊച്ച കേട്ട് ഓടിയെത്തിയപ്പോൾ തലയ്ക്ക് വെടിയേറ്റ നിലയിൽ കേശവിനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ കേശവിനെ ബറേലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിലെ ചുമരിൽ പതിച്ചിരുന്ന തോളിൽ തോക്കേന്തി നിൽക്കുന്ന പട്ടാലക്കാരനെ അനുകരിച്ച് വീഡിയോ പകർത്തുന്നതിനിടെയാണ് അപകടം. ട്ക്ടോക് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ കേശവ് വളരെ സജീവമായിരുന്നു.