വിവരമില്ലാത്ത അധ്യാപകരും കോപ്പിയടിക്കുന്ന വിദ്യാര്‍ഥികളും, ഒരു ബീഹാര്‍ മോഡല്‍ ‘വിദ്യാഭ്യാസ’ പദ്ധതി!

ബിഹാര്‍| VISHNU N L| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (13:54 IST)
ബിഹാറില്‍ പരീക്ഷാ ക്രമക്കേടിന്റെ നാണംകെട്ട ചിത്രം പുറത്തുവന്നത് ലോകരാജ്യങ്ങള്‍ മുഴുവനും കണ്ടതാണ്. അതിനു പിന്നാലെ കൂട്ടക്കോപ്പിയടിച്ച പൊലീസുകാരും പിടിയിലായി. എന്നാല്‍ ഇങ്ങനെ കോപ്പിയടിക്കുന്ന വിദ്യാര്‍ഥികളെ കുറ്റം പറയാന്‍ വരട്ടെ. കാരണം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പൊടിക്കുപോലും വിവരമില്ലെങ്കില്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ചെങ്കിലും ജയിക്കുന്നത് അത്ര കുറ്റമായി കാണാനൊക്കില്ല. ഷേക്സ്പിയര്‍ എന്ന പേര് തെറ്റുകൂടാതെ എഴുതാനറിയാത്ത ഇംഗ്ലീഷ് അധ്യാപകര്‍, മാത്തമാറ്റിക്സ് എന്ന് തികച്ച് എഴുതാനറിയാത്ത ലോക പ്രശത ഗണിത ശാസ്ത്രജ്ഞനായ പൈതഗോറസിനെ അറിയാത്ത കണക്ക് അധ്യാപകര്‍ ഇതൊക്കെയാണ് ബിഹറിന്റെ സ്ഥിതി.

പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിനു മുന്നോടിയായി മൂല്യനിര്‍ണയ ക്യാംപില്‍ നടന്ന പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരില്‍ പലര്‍ക്കും പഠിപ്പിക്കുന്ന വിഷയത്തില്‍ അടിസ്ഥാന വിവരം പോലുമില്ലെന്നാണ് ഞെട്ടലൊടെ പരിശോധകര്‍ കണ്ടെത്തിയത്. സഹസ്ര ജില്ലയിലെ ക്യാംപില്‍ പത്താം ക്ലാസിലെ ഇംഗ്ലീഷ് ഉത്തര പേപ്പര്‍ മൂല്യനിര്‍ണയത്തിനിടെയാണ് ഈ വിവരമില്ലാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തായത്.

മിക്കയിടത്തും നിരീക്ഷകര്‍ക്ക് സമാനമായ മറുപടികളാണ് ലഭിച്ചത്. കണക്ക് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനിടെ അധ്യാപകനോട് പൈതഗോറസിന്റെ പ്രസക്തി ആരാഞ്ഞു. എന്നല്‍ അധ്യപകനാകട്ടെ ആരാണ് പൈതഗോറസ് എന്നു പോലുമറിയാതെ അമ്പരന്നു നിന്നു. മാത്തമാറ്റിക് എന്ന വാക്കിന്റെ സ്‌പെല്ലിംഗ് ആണ് പിന്നീട് ചോദിച്ചത്. 'Mathematics എന്നതിനു പകരം അധ്യാപകന്‍ നല്‍കിയതാകട്ടെ "Mathmates"എന്നും. പിന്നാലെ ഷേക്ക്‌സ്പീയര്‍' എന്ന വാക്കിന്റെ സ്‌പെല്ലിംഗ് പറയാന്‍ ഇംഗ്ലീഷ് അധ്യാപകനൊട് ചോദിച്ചപ്പോള്‍ വിദ്വാന്‍ പറഞ്ഞ് കൊടുത്തത് Shakespeare'എന്നതിനു പകരം Shakspear എന്നും.

അതിനു പിന്നാലെ കോപ്പിയടിച്ചിട്ട് പോലും വിജയപ്രതീക്ഷയില്ലാത്ത ചിലര്‍ വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസിനൊപ്പം നൂറുരൂപ വരെ തുന്നിച്ചേര്‍ത്ത് അയച്ചിരികുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ബീഹാറില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എത്തുന്ന കുട്ടികളുടെ ഭാവി എത്ര ഇരുളടഞ്ഞതായിരിക്കും എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. അടിസ്ഥാന വിവരം പോലുമില്ലാത്ത അധ്യാപകര്‍ ഉത്തര മൂല്യനിര്‍ണയം നടത്തുന്ന വിവരം കൂടീ പുറത്തുവന്നതോടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൂടുതല്‍ നാണം കെട്ടിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :