നികുതിവെട്ടിക്കുന്നതില്‍ അധികവും മോഡിയുടെ നാട്ടുകാര്‍...!

ന്യുഡല്‍ഹി| VISHNU N L| Last Updated: ചൊവ്വ, 31 മാര്‍ച്ച് 2015 (16:10 IST)
രാജ്യത്തിന്റെ വികസനത്തിനാണ് നമ്മള്‍ നല്‍കുന്ന നികുതികള്‍ ഉപയോഗപ്പെടുത്തുന്നത്. പല തവണ ആദായ നികുതി വകുപ്പ് നൊട്ടീസ് നല്‍കിയിട്ടും നികുതി വെട്ടീച്ച് നടക്കുന്ന വിരുതന്മാരെ പൊതുജനമധ്യത്തില്‍ തുറന്നുകാണിക്കാനാണ് നികുതി വകുപ്പിന്റെ തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ 18 നികുതി വെട്ടിപ്പുകാരുടെ പട്ടികയാണ് പുറത്തുവിട്ടത്. 'നെയിംഗ് ആന്റ് ഷെയിമിംഗ്' എന്ന പേരിലാണ് പട്ടീക പുറത്തു വിട്ടിരിക്കുന്നത്.

500 കോടിക്കു മുകളിലാണ് ഇവര്‍ സര്‍ക്കാരിലേക്ക് അടക്കാനുള്ള നികുതി. വികസന മന്ത്രമുയര്‍ത്തി അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാടുകാരാണ് ഈ നികുതി വെട്ടിച്ചിരിക്കുന്നവരില്‍ 11 പേരും എന്നതാണ് കൌതുകകരം. മാര്‍ച്ച് 31ന് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കവേ ഇതുവരെ നികുതി അടയ്ക്കാന്‍ തയ്യാറാകാത്ത കമ്പനികളെയാണ്
പട്ടികയില്‍ ഉള്‍പ്പെടുത്തി പുറത്തുകൊണ്ടുവന്നത്.

പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖ കമ്പനികള്‍ ഇവയാണ്: സോമനി സിമന്റ് (27.47 കോടി), ബ്ലു ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി (75.11 കോടി), ആപ്പിള്‍ടെക് സൊല്യൂഷന്‍സ് (27.07 കോടി), ജൂപിറ്റര്‍ ബിസിനസ് (21.31 കോടി) ഹിരക് ബയോടെക് (18.54 കോടി), ബയോ ഫാര്‍ ആന്റ് ഹെല്‍ത്ത് കെയര്‍ (17.69 കോടി), ബന്യാന്‍ ആന്റ് ബെറി അലോയ്‌സ് (17.48 കോടി), ലക്ഷ്മിനാരായണ്‍ ടി തെക്കര്‍ (12.49 കോടി), വിരാഗ് ഡൈയിംഗ് ആന്റ് പ്രിന്റിംഗ് (18.57 കോടി), പൂനം ഇന്‍ഡ്‌സട്രീസ് (15.84 കോടി), കുന്‍വാര്‍ അജയ് ഫുഡ് (15 കോടി) എന്നിവയാണ് ഗുജറാത്തിലെ പ്രധാന നികുതി തട്ടിപ്പ് കമ്പനികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :