ടാറ്റ ഗ്രൂപ്പിനെ നയിക്കാന്‍ നോയല്‍ ടാറ്റ

ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സില്‍ ഭൂരിഭാഗം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്

Noyal Tata
രേണുക വേണു| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (14:54 IST)
Noyal Tata

അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന ടാറ്റ ബോര്‍ഡ് ട്രസ്റ്റ് യോഗമാണ് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്കു രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരന്‍ കൂടിയായ നേയല്‍ ടാറ്റയെ തിരഞ്ഞെടുത്തത്. സമീപകാലത്ത് ടാറ്റ ട്രസ്റ്റിനുള്ളില്‍ 67 കാരനായ നോയല്‍ ടാറ്റ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു വരികയായിരുന്നു.

ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സില്‍ ഭൂരിഭാഗം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. ആകെ 66 ശതമാനത്തോളം ഓഹരികള്‍ വരുമിത്. നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ് നോയല്‍ ടാറ്റ.

ആറ് ഭൂഖണ്ഡങ്ങളിലായി നൂറില്‍ അധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിനു സാന്നിധ്യമുണ്ട്. 2023-24 ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 16,500 കോടി ഡോളറില്‍ അധികം ആയിരുന്നു. ടാറ്റയുടെ എല്ലാ കമ്പനികളിലുമായി പത്ത് ലക്ഷത്തില്‍ അധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :