അഭിറാം മനോഹർ|
Last Modified വെള്ളി, 21 മെയ് 2021 (15:03 IST)
ലൈംഗികാക്രമണ കേസിൽ മുൻ തെഹൽക്ക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെ കോടതി വെറുതെ വിട്ടു.
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ ഗോവ സെഷൻസ് കോടതിയാണ് തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയത്.
സഹപ്രവർത്തകയെ ഗോവയിലെ ഒരു റിസോർട്ടിൽ വെച്ച് ലൈംഗികപീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് വിധി. 2013ൽ രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗം,ലൈംഗിക പീഡനം,തടഞ്ഞുവെയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തരുൺ തേജ്പാലിന് മേലെ ചുമത്തിയിരുന്നത്.