തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; രണ്ടാഴ്ചക്കിലെ ആത്മഹത്യ ചെയ്യുന്നത് മൂന്നാമത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിനി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 ജൂലൈ 2022 (17:07 IST)
തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. രണ്ടാഴ്ചക്കിലെ ആത്മഹത്യ ചെയ്യുന്നത് മൂന്നാമത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. കടലൂര്‍ ജില്ലയിലാണ് ഇപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

കൂടാതെ മാതാവ് ശകാരിച്ചതില്‍ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട് കീഴ്‌ചേരിയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. രാവിലെ 11മണിയോടെയാണ് പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :