തമിഴ്‌നാട്ടില്‍ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1982പേര്‍ക്ക്; 18പേര്‍ക്ക് ജീവന്‍ നഷ്ടമായി

ശ്രീനു എസ്| Last Updated: ശനി, 13 ജൂണ്‍ 2020 (09:06 IST)
തമിഴ്‌നാട്ടില്‍ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1982പേര്‍ക്ക്. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കണക്കാണിത്. ഇതോടെ കൊവിഡ് രോഗികളുടെ ആകെ എണ്ണം നാല്‍പ്പതിനായിരം കടന്നു. അതേസമയം ഇന്നലെ 18പേര്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടമാകുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ ആകെ മരണസംഖ്യ 367 ആയി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് അധികം രോഗികള്‍ ഉള്ളത് ചെന്നൈ നഗരത്തിലാണ്. 1479 പേര്‍ക്കാണ് ഇന്നലെ ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 2137 പുതിയ കേസുകളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :