തമിഴ്‌നാടും നാളെ ബൂത്തിലേക്ക്; ഇതുവരെ പിടികൂടിയത് 41 കോടിയുടെ കള്ളപ്പണം

ശ്രീനു എസ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (08:59 IST)
തമിഴ്‌നാടും നാളെ ബൂത്തിലേക്ക്. കൂടാതെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നാളെതന്നെയാണ് വോട്ടെടുപ്പ്. ഇതുവരെ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടികൂടിയത് 41 കോടിയുടെ കള്ളപ്പണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കന്യാകുമാരി ലോകസഭാ തിരഞ്ഞെടുപ്പും നാളെ നടക്കും.

തമിഴ്‌നാട്ടില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം നാളെ കേരള-തമിഴ്‌നാട് അതിര്‍ത്തികള്‍ അടയ്ക്കും. അതിര്‍ത്തികള്‍ കേന്ദ്രസേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :