അഭിറാം മനോഹർ|
Last Modified ബുധന്‍, 5 ജനുവരി 2022 (15:17 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിൽ ഞായറാഴ്‌ചകളിൽ സമ്പൂർണ്ണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. ഇതിനൊപ്പം ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു.
നിലവിൽ ഒന്ന് മുതൽ 8 വരെ ക്ലാസുകൾക്കുള്ള നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയിട്ടുണ്ട്. ഇത് കൂടാതെ കോളജുകളിലും നിയന്ത്രണങ്ങൾ നടപ്പാക്കും. തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണ് തീരുമാനം.