സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 18 നവംബര്‍ 2021 (14:08 IST)
ആളിയാര്‍ ഡാം തുറക്കുന്നവിവരം കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്നാടിന്റെ വിശദീകരണം. ഇന്നലെ രാത്രി 11മണിയോടെയാണ് ആളിയാര്‍ ഡാം തുറന്നത്. ഡാം തുറന്നതിനു പിന്നാലെ ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകി. ഡാം തുറക്കുന്ന വിവരം സംസ്ഥാനത്തെ അറിയിച്ചെന്ന് തമിഴ്നാട് പറയുന്നു. എന്നാല്‍ വിവരം ജനങ്ങള്‍ അറിഞ്ഞിരുന്നില്ല.
സെക്കന്റില്‍ 6000 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തുവിടുന്നത്. കേരളത്തിലെ ജനവിഭവ വകുപ്പിനെയാണ് ഇക്കാര്യം അറിയിച്ചതെന്നാണ് തമിഴ്നാട് പറയുന്നത്. മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നുവിട്ടതിനു പിന്നാലെ പാലക്കാട്ടെ പുഴകള്‍ നിറഞ്ഞൊഴുകുന്നു.