നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 5 ജൂണ്‍ 2021 (10:40 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ജൂണ്‍ 14 വരെ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം, നിലവിലെ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയതിനു പിന്നാലെയാണ് തമിഴ്‌നാടും ലോക്ക്ഡൗണ്‍ നീട്ടിയത്. അയല്‍സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കേരളത്തിലും സമാന തീരുമാനം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന ജില്ലകളില്‍ മാത്രമേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാവൂ എന്നാണ് കേന്ദ്ര നിര്‍ദേശം. ഈ സാഹചര്യത്തില്‍ കേരളത്തിലെ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ തുടരാനാണ് സാധ്യത.