സര്‍ക്കാരിന്റെ ഭീഷണിയും ഏറ്റില്ല; തമിഴ്നാട്ടിൽ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു - ജനങ്ങള്‍ ദുരിതത്തില്‍

തമിഴ്നാട്ടിൽ ബസ് ജീവനക്കാരുടെ പണിമുടക്ക് എട്ടാം ദിവസവും തുടരുന്നു

Tamil Nadu , Bus strike , MTC , തമിഴ്നാട് , ബസ് സമരം , എം ടി സി
ചെന്നൈ| സജിത്ത്| Last Modified വ്യാഴം, 11 ജനുവരി 2018 (11:46 IST)
തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ട്രാൻസ്പോർട്ട് കോർപറേഷനിലെ ജീവനക്കാര്‍ നടത്തിവരുന്ന പണിമുടക്ക് എട്ടാം ദിവസവും തുടരുന്നു. വേതന വർധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ട്രാൻസ്പോർട്ട് കോർപറേഷനിലെ ജീവനക്കാർ പണിമുടക്കുന്നത്.

ഗതാഗത മന്ത്രി എം ആർ വിജയഭാസ്കറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികൾ സമരവുമായി രംഗത്തിറങ്ങിയത്. ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ജീവനക്കാർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ നിരവധി ജീവനക്കാരാണ് സമരം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഡിഎംകെ, സിഐടിയു, എഐടിയുസി, ഐഎൻടിയുസി എന്നിങ്ങനെയുള്ള 17 യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :